Posted On
date_range Updated On
date_range റമദാൻ പ്രഭാഷണം സംഘടിപ്പിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ‘റമദാൻ: കാരുണ്യം, സംസ്കരണം, മോചനം’ റമദാൻ കാമ്പയിനോടനുബന്ധിച്ചു ദ്വിദിന പ്രഭാഷണം സംഘടിപ്പിക്കും.
മാർച്ച് 30, 31 തീയതികളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. 30ന് രാത്രി 9.30ന് കെ.ഐ.സി മഹ്ബൂല മേഖല പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകനൂർ, 31ന് കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ എന്നിവർ പ്രഭാഷണം നിർവഹിക്കും. പരിപാടിയിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.