കുവൈത്ത് സിറ്റി: കേരളത്തിൽ മഴക്കെടുതി അനുഭവിക്കുന്ന ആളുകൾക്കുള്ള സഹായപദ്ധതികൾ ആസൂത്രണം ചെയ്യാനായി കുവൈത്തിലെ മലയാളി സംഘടന പ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ യോഗം ചേർന്നു. മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ അടിയന്തര സഹായം എത്തിക്കാൻ യോഗത്തിൽ ധാരണയായി. ഇന്ത്യൻ എംബസിയുടെ ആശീർവാദത്തോടെയാണ് സ്റ്റാൻഡ് വിത്ത് കേരള ഇനിഷ്യേറ്റിവിന് കുവൈത്തിൽ തുടക്കമായത്.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ പിന്തുണയോടെ കേരളത്തിൽ മഴക്കെടുതി അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് അംഗവും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറുമായ ഡോ. അമീർ അഹമ്മദിെൻറ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇന്ത്യൻ എംബസിയിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ വിവിധ പ്രവാസി സംഘടന നേതാക്കൾ പങ്കെടുത്തു. ഹ്രസ്വ, ദീർഘകാല അടിസ്ഥാനത്തിൽ നടപ്പാക്കാൻ സാധിക്കുന്ന വിവിധ പദ്ധതികൾ പ്രതിനിധികൾ നിർദേശിച്ചു.
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകാൻ യോഗത്തിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.