നിക്ഷേപകർക്കും വ്യാപാരികൾക്കും 15 വർഷ ഇഖാമ അനുവദിക്കാൻ ആലോചന

കുവൈത്ത്​ സിറ്റി: വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ്​ യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത്​ സംബന്ധിച്ച്​ കുവൈത്ത്​ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്​. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്​ അൽ ഖബസ്​ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ദേശീയ സമ്പദ്​ വ്യവസ്ഥക്ക്​ കരുത്ത്​ പകരുന്ന ചില വിദേശികൾക്ക്​ സ്​പോൺസർഷിപ്പ്​ സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്​.

ഇതിനായി ഇഖാമ, തൊഴിൽ പെർമിറ്റ്​ സംവിധാനം പരിഷ്​കരിച്ചേക്കും. രാജ്യത്തേക്ക്​ വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണ്​ ലക്ഷ്യം. വിഷയം ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക്​ അതോറിറ്റി തുടങ്ങിയ അധികൃതർ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണുള്ളത്​.

സംരംഭക രംഗത്തേക്ക്​ ഇറങ്ങുന്നവർക്ക്​ എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​​. ലൈസൻസ്​ നടപടികളും ലളിതമാക്കി. സ്വകാര്യകമ്പനികൾക്ക്​ ഏഴ്​ ദിവസത്തിനകം ലൈസൻസ്​ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്​. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിൽ നിയമ പരിഷ്​കരണവും ആലോചനയിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.