ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഓൺലൈൻ വാർത്തസമ്മേളനത്തിൽ
പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ നാളെ മുതൽ പുതിയ സ്ഥലത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയുടെ പുതിയ കോൺസുലർ, പാസ്പോർട്ട്, വിസ ഔട്ട്സോഴ്സ് സേവന കേന്ദ്രങ്ങൾ ജനുവരി 11 മുതൽ ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പുതിയ സ്ഥലങ്ങളിൽ പ്രവർത്തിക്കും. ശർഖ് ഖാലിദ് ബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലിവ് സൂപ്പർ മാർക്കറ്റ് ബിൽഡിങ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിങ് കോംപ്ലക്സിന്റെ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഓഫിസുകൾ.
പുതിയ കേന്ദ്രങ്ങൾ ജനുവരി പത്തിന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. ജനുവരി 11 മുതൽ ഇവിടെ സേവനം നൽകിത്തുടങ്ങുകയും ചെയ്യും.
ജനുവരി പത്തിന് ഉച്ചക്ക് 12ന് ശർഖ് കേന്ദ്രവും 12.30ന് ജലീബ് കേന്ദ്രവും ഉച്ചക്ക് ഒന്നിന് ഫഹാഹീൽ കേന്ദ്രവും ഉദ്ഘാടനം ചെയ്യും. എംബസി അറ്റസ്റ്റേഷനും ജനുവരി 11 മുതൽ ഔട്സോഴ്സിങ് കേന്ദ്രം വഴിയാണ് നടത്താൻ കഴിയുക. ദഇയ്യയിലെ എംബസി അങ്കണത്തിൽ അറ്റസ്റ്റേഷൻ ഉണ്ടാകില്ല. അതേസമയം, മരണ രജിസ്ട്രേഷൻ എംബസി അങ്കണത്തിൽ തന്നെയായിരിക്കും.
എംബസി കോൺസുലർ സേവനങ്ങൾക്ക് ഇന്ന് അവധി
കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയിലെ കോൺസുലർ സേവനങ്ങൾ ജനുവരി പത്ത് തിങ്കളാഴ്ച ലഭ്യമാവില്ല.
അതേസമയം, വളരെ അത്യാവശ്യമായ സേവനങ്ങൾ ആവശ്യത്തിന്റെ അടിയന്തര സ്വഭാവം കൂടി പരിഗണിച്ച് അനുവദിക്കും.
തിങ്കളാഴ്ച ശർഖ്, ജലീബ് അൽ ശുയൂഖ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കും. ചൊവ്വാഴ്ച മുതൽ പുതിയ കെട്ടിടങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയുമാണ് പുതിയ കെട്ടിടത്തിലെ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.