പ​ഴ​യ പാ​സ്​​പോ​ർ​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്  മ​ട​ക്ക​യാ​ത്ര ചെ​യ്യാം –ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​ക​ളു​ടെ പ​ഴ​യ പാ​സ്​​പോ​ർ​ട്ടി​െൻറ നി​യ​മ​പ്രാ​ബ​ല്യം ജൂ​ലൈ ഒ​ന്നു​മു​ത​ൽ അ​വ​സാ​നി​ക്കു​മെ​ങ്കി​ലും വി​ദേ​ശ​യാ​ത്ര​യി​ലു​ള്ള​വ​ർ​ക്ക് അ​തി​ൽ തി​രി​ച്ചു​വ​രു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​യം വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ത്ത പ​ഴ​യ പാ​സ്​​പോ​ർ​ട്ടു​ട​മ​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​തി​ന് അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കു​ക. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ​ഴ​യ പാ​സ്​​പോ​ർ​ട്ടി​​െൻറ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ കു​വൈ​ത്ത് എം​ബ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​തി​യാ​യ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ​ഴ​യ പാ​സ്​​പോ​ർ​ട്ടി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ദേ​ശ​യാ​ത്ര അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.
Tags:    
News Summary - passport-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.