കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശി സാന്നിധ്യം വർധിപ്പിക്കാൻ ആലോചന. നിലവിലെ അനുപാതം സംബന്ധിച്ച് അധികൃതർ പഠിച്ചുവരികയാണ്. അനുപാതം വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് പഠനം. പഠന റിപ്പോർട്ട് മാൻപവർ അതോറിറ്റിയിലെ നാഷണൽ ലേബർ വിഭാഗം സിവിൽ സർവീസ് കമീഷന് സമർപ്പിച്ചിട്ടുണ്ട്. 2022 ആദ്യ പാദത്തിൽ ഇതുസംബന്ധിച്ച് നിർണായക നടപടികളുണ്ടാകുമെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്വകാര്യ കമ്പനികൾ ചട്ടങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന കുവൈത്ത് പൗരന്മാർക്ക് സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട്. ഇതിനായി ഓരോ വർഷവും വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. എന്നിട്ടും സ്വകാര്യമേഖലയിൽ തൊഴിലെടുക്കാൻ സ്വദേശികൾ വിമുഖത കാണിക്കുന്ന സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.