ഫലസ്തീൻ ഐക്യദാർഢ്യവുമായി കുട്ടികൾ
Posted On
date_range Updated On
date_range ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യവും
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ ഏരിയ മലർവാടി ബാലസംഗമവും ഫലസ്തീൻ ഐക്യദാർഢ്യവും സംഘടിപ്പിച്ചു. ഫലസ്തീനെക്കുറിച്ചുള്ള ഫ്ലാഗും പ്ലക്കാർഡുകളുമായി കുരുന്നുകൾ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബുഷ്റ നാഷിദ് ഫലസ്തീൻ ചരിത്രം, സ്വാതന്ത്ര്യ പോരാട്ടം എന്നിവയെ കുറിച്ച് വിശദീകരിച്ചു. ഫലസ്തീനികളുടെത് മാതൃരാജ്യത്തിനും പുണ്യഭൂമിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നു അവർ പറഞ്ഞു. ഫലസ്തീനിലെ നിലവിലെ അവസ്ഥയെക്കുറിച്ചും സൂചിപ്പിച്ചു. നസാൻ ഫൈസൽ ഖിറാഅത്ത് നടത്തി. നിരവധി കുട്ടികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.