Posted On
date_range Updated On
date_range ഒമാൻ വിദേശകാര്യമന്ത്രി അമീറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഹ്രസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ചർച്ച നടത്തി. ചൊവ്വാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, അമീരി ദീവാനികാര്യ മന്ത്രി ശൈഖ് അലി ജർറാഹ് അസ്സബാഹ് എന്നിവരും സംബന്ധിച്ചു. ഖത്തറുമായി ബന്ധപ്പെട്ട് ജി.സി.സിയിൽ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് ഒമാൻ മന്ത്രി കുവൈത്ത് അമീറിനെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.