രിസാല സ്റ്റഡി സർകിൾ ഫഹാഹീൽ സോൺ യൂത്ത്
ഭാരവാഹികൾ
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർകിൾ ഫഹാഹീൽ സോൺ യൂത്ത് കൺവീനിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികൾ: മുഹമ്മദ് നദീർ സഖാഫി (ചെയർമാൻ), ഫൈസൽ (ജനറൽ സെക്രട്ടറി), മുഹമ്മദ് അസ്ലം (എക്സിക്യുട്ടീവ് സെക്രട്ടറി), ഇസാദ്, മുനവർ ഫൈറൂസ്, മുഹമ്മദ് ഫായിസ് ജൗഹരി, മുബഷിർ സഅദി, മുഹമ്മദ് മൻസൂർ, മുഹമ്മദ് ത്വൽഹത്, സുഹൈൽ അഹ്സനി, മുഹമ്മദ് ഷബീർ, ജുനൈദ് പാരോൽ, മുഹമ്മദ് ജാസിർ (സെക്രട്ടറിമാർ).
മംഗഫ് ഹാർമണി സ്ക്വയറിൽ നടന്ന പരിപാടി മുഹമ്മദ് നദീർ സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് സ്വാദിഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂസക്കുട്ടി, ശഫീഖ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. നാഷനൽ സെക്രട്ടറി നവാഫ് അഹമ്മദ് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. ഷിഹാബ് വാരം, ഹാരിസ് പുറത്തീൽ, നൗഫൽ ആറ്റിങ്ങൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.