ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ പൊലീസ്​ സ്​റ്റേഷനിൽ പോകേണ്ട

കുവൈത്ത്​ ​സിറ്റി: ഡ്രൈവിങ്​ ലൈസൻസ്​ നഷ്​ടമായാൽ ഇനി ഒാൺലൈനായി ഗതാഗത വകുപ്പിനെ അറിയിക്കാം. സർക്കാറി​െൻറ sahel ആപ്ലിക്കേഷൻ വഴിയാണ്​ അറിയിക്കേണ്ടത്​. സ്വദേശികൾക്കും വിദേശികൾക്കും ഇത്​ ബാധകമാണെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു. ആളുകൾക്ക്​ സമയ ലാഭവും സൗകര്യവും ആകുമെന്നതിന്​ പുറമെ ഒാഫിസിലെ തിരക്ക്​ കുറക്കാനും പുതിയ സ​മ്പ്രദായം സഹായിക്കും. നടപടിക്രമങ്ങൾക്കായി ഏരിയ പൊലീസ്​ സ്​റ്റേഷനിൽ പോകേണ്ടതില്ലെങ്കിലും സാഹിൽ ആപ്ലിക്കേഷനിൽ രജിസ്​റ്റർ ചെയ്​താൽ മതിയെന്നും അധികൃതർ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.