കുവൈത്ത് വിമാനത്താവളം

പുതിയ വിമാനത്താവളം: ടെർമിനൽ 2 പ്രവർത്തനത്തിനായി അഞ്ച് കമ്പനികൾ

കുവൈത്ത് സിറ്റി: നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിന്റെ പ്രവർത്തനത്തിനായി അഞ്ച് അന്താരാഷ്ട്ര കമ്പനികൾ. മൂന്ന് കമ്പനികളെ പട്ടികയിൽനിന്ന് ഒഴിവാക്കിയതോടെയാണ് അഞ്ച് കമ്പനികളിലേക്ക് ചുരുങ്ങിയതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ടു ചെയ്തു. ഇവരിൽ ലേലം നടത്തിയാകും പ്രവർത്തന ചുമതല ആർക്കെന്ന് തീരുമാനിക്കുക.

രണ്ട് ജർമൻ കമ്പനികൾ, തുർക്കിയ, കൊറിയ, അയർലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോ കമ്പനി എന്നിവയാണ് ഇപ്പോഴും രംഗത്തുള്ളത്.ടെർമിനൽ രണ്ടിലെ വിവിധങ്ങളായ സേവന പരിപാലന സൗകര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഏറ്റെടുക്കുന്ന കമ്പനിയുടെ ഉത്തരവാദിത്തമാകും.

ടെർമിനൽ ബിൽഡിങ്ങിന്റെയും അനുബന്ധ എയർക്രാഫ്റ്റ് യാർഡുകളുടെയും പരിപാലനം, വികസനം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സെൻട്രൽ ഓപറേഷൻ ആൻഡ് മെയിന്റനൻസ്, എല്ലാ പാസഞ്ചർ കെട്ടിടങ്ങളും അതിന്റെ പ്രവർത്തനങ്ങളും സേവന സൗകര്യങ്ങളും, മാനേജ്മെന്റ് എന്നിവയും ശ്രദ്ധിക്കണം.

Tags:    
News Summary - New airport: Five companies for Terminal 2 operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.