കുവൈത്ത് സിറ്റി: വര്‍ണശബളമായ ആഘോഷപരിപാടികളോടെ 18ാമത് എന്‍.ബി.ടി.സി ഫെസ്റ്റീവ് നൈറ്റ് സമാപിച്ചു. പതിനയ്യായിരത്തോളം പേര്‍ സംബന്ധിച്ചു. കുവൈത്ത് ദേശീയഗാനത്തോടെ ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസ്, പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, എഴുത്തുകാരനായ സേതു, ചലച്ചിത്ര സംവിധായകരായ ബ്ളസി, ഐ.വി. ശശി, പ്രമുഖ വ്യവസായി മുഹമ്മദ് അലി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ കമ്പനിയുടെ ആദ്യ 25 ജീവനക്കാര്‍ തിരിതെളിയിച്ചു. സില്‍വര്‍ ജൂബിലി ആഘോഷഭാഗമായി നിര്‍മിച്ചുനല്‍കുന്ന 31 ഭവനങ്ങളുടെ താക്കോല്‍ദാനം അംബാസഡര്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ മുഹമ്മദ് അല്‍ ബദും ആമുഖ സന്ദേശം നല്‍കി.
മാനേജിങ് ഡയറക്ടര്‍ കെ.ജി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഒഡിഷയില്‍ ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയെകുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവനക്കാര്‍ക്കുള്ള പുരസ്കാരവും ക്ഷേമപദ്ധതി സഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
മുതുകാടും സംഘവും അവതരിപ്പിച്ച മായാജാലവും ഷാഡോ ആര്‍ട്ടിസ്റ്റ് പ്രഹ്ളാദ് ആചാര്യയുടെ കലാപ്രകടനവും സദസ്സ് നിറഞ്ഞ കൈയടികളോടെ സ്വീകരിച്ചു. നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍ സംബന്ധിച്ചു. സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍െറ നേതൃത്വത്തിലുള്ള സംഗീതവിരുന്നുമുണ്ടായി. വിജയ് പ്രകാശ്, വിജയ് യേശുദാസ്, വിധുപ്രതാപ്, രാജലക്ഷ്മി, സയനോര, സിത്താര തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.