എൻ. കാർത്തിക് നാരായണൻ, അനീഷ് പി. നായർ,
ശ്യാം ജി .നായർ, ദീപ്തി പ്രശാന്ത്
കുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) കുവൈത്ത് വാർഷിക യോഗവും തെരഞ്ഞെടുപ്പും സാൽമിയ ആർട്ടിസ്റ്റിക് യോഗ ഹാളിൽ നടന്നു. കെ.പി. വിജയകുമാർ, ബൈജു പിള്ള, സജിത്ത് സി നായർ, ഓമനക്കുട്ടൻ നൂറനാട് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസിഡന്റായി എൻ. കാർത്തിക് നാരായണൻ, ജനറൽ സെക്രട്ടറിയായി അനീഷ് പി. നായർ, ട്രഷററായി ശ്യാം ജി. നായർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് എന്നിവരെ യോഗം തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കാണ് പുതിയ ഭരണ സമിതിയുടെ കാലാവധി. ജോയന്റ് ട്രഷറർ അഖിൽ വാസുദേവൻ നന്ദി പറഞ്ഞു.
മറ്റ് ഭാരവാഹികൾ: ഹരി വി പിള്ള (വൈ. പ്രസി), മധു വെട്ടിയാർ, അനീഷ് പി ശിവൻ (ജോ.സെക്ര), അഖിൽ വാസുദേവൻ പിള്ള (ജോ.ട്രഷ), പ്രബീഷ് (വെൽഫെയർ ), നിശാന്ത് എസ് മേനോൻ (കൾച്ചറൽ അഫയേഴ്സ്), സുനേഷ് നായർ (ഐ.ടി), സുജിത് സുരേശൻ (മീഡിയ), കമൽ രാധാകൃഷ്ണൻ (മലയാളം മിഷൻ), ബിജോയ് നമ്പ്യാർ (സ്പോർട്സ്), മനോജ് ബി നായർ (മെഡിക്കൽ), കെ.പി. വിജയകുമാർ (രക്ഷാധികാരി), ബൈജു പിള്ള, സജിത്ത് സി നായർ, ഓമനക്കുട്ടൻ നൂറനാട് (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.