Posted On
date_range Updated On
date_range അനുചിതമായ പെരുമാറ്റം: പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഷോപ്പിങ് മാളിൽവെച്ച് സ്ത്രീകളോട് അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിന് പ്രവാസി പിടിയിൽ. ഹവല്ലി ഗവർണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇരകളിലൊരാൾ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ സൽവ ഡിറ്റക്ടീവുകൾ ഉടൻ നടപടി ആരംഭിച്ചു. പ
രാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചു. ഷോപ്പിങ് മാളിൽനിന്നുള്ള നിരീക്ഷണ ദൃശ്യങ്ങൾ സംഘം പരിശോധിച്ചതിൽ സംശയാസ്പദമായ പ്രവൃത്തികൾ കണ്ടെത്തി. തുടർന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.