കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മീഡിയ സെൻറർ ഉദ്ഘാടനം ചെയ്തു. ജെ.ബ്ല്യു. മാരിയറ്റ് ഹോട്ടലിലാണ് മീഡിയ സെൻറർ സജ്ജീകരിച്ചിട്ടുള്ളത്. ഉദ്ഘാടനചടങ്ങിൽ വാർത്താവിനിമയമന്ത്രി മുഹമ്മദ് അൽ ജബ്രി, അമീരി ദിവാൻ മീഡിയ ഹയർ കമ്മിറ്റി പ്രസഡൻറ് മുഹമ്മദ് അബുൽ ഹസൻ, വിദേശകാര്യ സഹമന്ത്രി ഖാലിദ് ജാറുല്ല, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. വിദേശത്തുനിന്നുള്ളവർ ഉൾപ്പെടെ 200ഒാളം മാധ്യമപ്രവർത്തകർ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയിട്ടുണ്ട്. തത്സമയ സംപ്രേഷണത്തിനുള്ള സംവിധാനമടക്കം വിപുലമായ സൗകര്യങ്ങളാണ് ഇവർക്കായി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.