Representational Image
Posted On
date_range Updated On
date_range എക്സ്പയറി തീയതിയില്‍ കൃത്രിമം; മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: മാംസത്തിന്റെ എക്സ്പയറി തീയതിയില്‍ കൃത്രിമം കാണിച്ചതിനെ തുടർന്ന് കുവൈത്തില്‍ മാംസ വ്യാപാരകേന്ദ്രം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ശീതീകരിച്ച മാംസം കണ്ടെത്തിയത്. എക്സ്പയറി തീയതിയില്‍ കൃത്രിമം കാണിച്ച് വില്ക്കാൻ ശ്രമിക്കുകയായിരുന്നു. പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.