കുവൈത്ത് സിറ്റി: നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ഒാഫിസ് പൂട്ടിക്കുമെ ന്ന് കുവൈത്തിലെ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസുകൾക്ക് മാൻപവർ അതോ റിറ്റി മുന്നറിയിപ്പ് നൽകി. ഗാർഹികത്തൊഴിലാളി വകുപ്പിൽ സമയത്തിന് റിപ്പോർട്ട് ചെയ്യാതിരിക്കുക, തൊഴിലാളികളെ കരാറിൽ പറഞ്ഞ സമയം കഴിഞ്ഞ് 24 മണിക്കൂറിനകം എത്തിച്ചുനൽകാതിരിക്കുക, വിമാനത്താവളത്തിൽ എത്തിയ തൊഴിലാളിയെ ഏറ്റുവാങ്ങുന്നതിൽ അകാരണമായി വൈകിക്കുക എന്നീ കുറ്റങ്ങൾ കണ്ടെത്തിയാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും.
മറ്റുള്ളവർ കൊണ്ടുവന്ന തൊഴിലാളികളുമായി ഇടപാട് നടത്തുക, ഗാർഹികത്തൊഴിലാളി വകുപ്പിെൻറ അംഗീകാരമില്ലാത്ത ഏജൻസികളുമായി കരാർ ഒപ്പിടുക എന്നീ കുറ്റങ്ങൾക്ക് ആറുമാസം ലൈസൻസ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ വിദേശരാജ്യങ്ങളിലെ ഏജൻസികളുടെ ആധികാരികത ഉറപ്പിക്കണം. അതതു രാജ്യങ്ങളിലെ സർക്കാറുകളുടെ അംഗീകാരമുള്ള ഏജൻസികളുമായി മാത്രമേ കരാറിൽ എത്താവൂ. ഇൗ കരാറിെൻറ പകർപ്പും ബന്ധപ്പെട്ട രാജ്യത്തിലെ കുവൈത്ത് എംബസിയുടെ സാക്ഷ്യപത്രവും ഹാജരാക്കാത്ത കുവൈത്തിലെ റിക്രൂട്ട്മെൻറ് ഏജൻസികളുടെ ലൈസൻസ് പുതുക്കിനൽകില്ലെന്നും മാൻപവർ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.