ദീർഘകാല കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: ദീർഘകാല കുവൈത്ത്​ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം മമ്പാട് സ്വദേശി കാഞ്ഞിരപ്പാറ അബ്‌ദുറഹ്‌മാൻ (52) ആണ്​ മരിച്ചത്​. അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു. ഗൾഫ്​ മാധ്യമം മംഗഫ്​ ഏജൻറായി പ്രവർത്തിച്ചിട്ടുണ്ട്​. കെ.ഐ.ജി യുടെ മംഗഫ്, ഫർവാനിയ ദാറുൽ ഖുർആൻ യൂനിറ്റുകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിൽ അധ്യാപകനുമായിരുന്നു. 2020 ഫെബ്രുവരിയിൽ അവധിക്ക്​ നാട്ടിലേക്ക് പോയ അദ്ദേഹത്തിന് പിന്നീട് അസുഖ ബാധിതനായി കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഭാര്യ: സറീന. മക്കൾ: മിദ്‌ലജ് റഹ്‌മാൻ, മിൻഹാജ് റഹ്‌മാൻ, മാജിദ ഷെറിൻ. ഖബറടക്കം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്​ കുളത്തിങ്കൽ ജുമാമസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.