കുവൈത്ത് സിറ്റി: സ്വദേശിവത്കരണ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഈ വർഷം 1080 വിദേശ ജീവനക്കാരെ പിരിച്ചുവിട്ടതായി അധികൃതർ. ഇതിൽ 600 പേർ അഡ്മിനിസ്ട്രേറ്റിവ്, സെക്രട്ടറി തസ്തികകളിൽ ജോലി ചെയ്തുവന്നവരാണ്. ഈ വർഷത്തോടെ തീരുന്ന ഇവരുമായുള്ള കരാർ സർക്കാർ പുതുക്കിനൽകില്ല. വിദ്യാഭ്യാസമന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, സ്വദേശിവത്കരണ ഭാഗമായി വിദ്യാഭ്യാസമന്ത്രാലയത്തിൽ ഒഴിവാക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവാണ് കാണിച്ചത്. ഏതാനും വർഷങ്ങളായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്മെൻറ് തസ്തികകളിൽ കുവൈത്തികളല്ലാത്തവരെ നിയമിക്കുന്നത് സിവിൽ സർവിസ് കമീഷൻ മരവിപ്പിച്ചിരിക്കുകയാണ്. സ്വദേശി ഉദ്യോഗസ്ഥരെ ലഭിക്കാത്ത ചില തസ്തികകളിൽ മാത്രമാണ് ഇപ്പോൾ വിദേശികളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.