Posted On
date_range Updated On
date_range ജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി
കുവൈത്ത്സിറ്റി: ജോലിയും പഠനവും സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി. സർവകലാശാലയുടെ ഔദ്യോഗിക വക്താവും ആക്ടിങ് സെക്രട്ടറി ജനറലുമായ ഡോ. ഫയീസ് അൽ ദാഫിരി ഇക്കാര്യം പ്രഖ്യാപിച്ചു. 2023-ലെ സിവിൽ സർവിസ് കൗൺസിലിന്റെ തീരുമാനത്തെ തുടർന്ന് കൗൺസിൽ ഓഫ് പബ്ലിക് യൂനിവേഴ്സിറ്റീസ് അംഗീകാരത്തിന് ശേഷമാണ് ഈ തീരുമാനം. സ്റ്റഡി ലീവെടുക്കാതെ സ്വന്തം ചെലവിൽ ജോലിയും പഠനവും സംയോജിപ്പിക്കാൻ ജീവനക്കാരന് അനുമതി നൽകുന്നതാണ് തീരുമാനമെന്ന് ഡോ. ഫയീസ് അൽ ദാഫിരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.