കൂടുതൽ കോവിഡ്​ പരിശോധന നടത്തിയ രാജ്യം കുവൈത്ത്​

കുവൈത്ത് സിറ്റി: കോവിഡ് -19 പ്രതിരോധിക്കുന്നതിനായി രോഗം സംശയിക്കുന്ന ഏറ്റവും കൂടുതൽ പേരെ പരിശോധന നടത്തിയ രാജ്യം കുവൈത്താണെന്ന്​ റിപ്പോർട്ട്​. മാര്‍ച്ച് 17 വരെയുള്ള കണക്കടിസ്ഥാനത്തിലാണ് കുവൈത്തിന് ഒന്നാം റാങ്ക്.

യു.എ.ഇ, ​ഐസ്​ലാൻഡ്​, ദക്ഷിണ കൊറിയ, നോർവേ, ചൈന, ഇറ്റലി, സ്വീഡൻ, ഡെൻമാർക്ക്​, ഓസ്​ട്രിയ, കാനഡ, റഷ്യ, തായ്​വാൻ ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ്​ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളിൽ. ഔർ വേൾഡ്​ ഇൻ ഡാറ്റ ആണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​.

മിഷ്​രിഫ്​ അന്താരാഷ്​ട്ര എക്​സിബിഷൻ സ​െൻററിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചാണ്​ കുവൈത്ത്​ വിദേശികൾക്ക്​ വൈറസ്​ പരിശോധന നടത്തുന്നത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും ചിട്ടയായ പ്രവർത്തനം നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്​.

Full View
Tags:    
News Summary - kuwait tops in covid test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.