Posted On
date_range Updated On
date_range യു.എൻ പ്രതിനിധിയെ കുവൈത്ത് സ്പീക്കർ സ്വീകരിച്ചു
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഹൈകമീഷണറുടെ ഓഫിസ് ഡയറക്ടര്‍ ഡോ. സാ മിര്‍ ഹദ്ദാദിനെയും പ്രതിനിധി സംഘത്തെയും കുവൈത്ത് പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം സ്വീകരിച്ചു. കുവൈത്ത് അഭയാർഥികള്‍ക്ക് നല്കുന്ന സേവന പ്രവര്‍ത്തനങ്ങളെയും സഹായങ്ങളെയുംകുറിച്ച് ഇരുവരും സംസാരിച്ചു. അഭയാർഥികള്‍ക്കു മാനുഷിക പരിഗണന നല്‍കുന്നതിനായി കുവൈത്തിലെ വ്യത്യസ്ത സംഘടനകളുടെ കീഴില്‍ കോടിക്കണക്കിന് ദീനാറിെൻറ സഹായം കുവൈത്ത് നല്‍കിവരുന്നുണ്ട്. ജോര്‍ഡനിലെ സിറിയന്‍ അഭയാർഥി ക്യാമ്പില്‍ പെരുന്നാളിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.