കുവൈത്ത് സിറ്റി: മേഖലയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം. ഇറാനുമായി ബന്ധപ്പെട്ട് മേഖലയിൽ രൂപപ്പെട്ട സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ചേർന്ന പാർലമെൻറിെൻറ രഹസ്യയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് ഇപ്പോൾ പറയാനാവില്ല.
മേഖലയെ ആകെ ബാധിക്കുന്ന അത്തരമൊരു സ്ഥിതിവിശേഷം മുന്നിൽക്കണ്ട് സർക്കാർ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളിൽ ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ തയാറെടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങൾ സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ എം.പിമാർ തൃപ്തി പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് സ്ഥിതികളുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂർ സംസാരിച്ചു. മറ്റു മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കാഴ്ചപ്പാടുകളും വിവരങ്ങളും പങ്കുവെച്ചു. പാർലമെൻറ് അംഗങ്ങൾ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്നും മർസൂഖ് അൽ ഗാനിം കൂട്ടിച്ചേർത്തു. അബ്ദുല്ല ഫഹദ്, മാജിദ് അൽ മുതൈരി, അൽ ഹുമൈദി അൽ സുബൈഇ തുടങ്ങി എം.പിമാർ ചർച്ചയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.