കുവൈത്ത് സിറ്റി: വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാെൻറ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനായി കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുർക്കിയിലേക്ക് പുറപ്പെട്ടു. ചൈനീസ് സന്ദർശനത്തിലുള്ള അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രതിനിധിയായാണ് സ്പീക്കർ ചടങ്ങിൽ സംബന്ധിക്കുന്നത്. ഹ്രസ്വ സന്ദർശനത്തിൽ അങ്കാറയിലെ കുവൈത്ത് അംബാസഡർ ഗസ്സാൻ അൽ സവാവി സ്പീക്കറെ അനുഗമിക്കുന്നുണ്ട്. പാർലമെൻററികാര്യമന്ത്രി ആദിൽ അൽ ഖറാഫി, പാർലമെൻറ് സെക്രട്ടറി ഡോ. ഔദ അൽ റൂഇ, സഭാ ജനറൽ സെക്രട്ടറി അല്ലാം അൽ കന്ദരി, കുവൈത്തിലെ തുർക്കി എംബസിയിലെ ഒന്നാം സെക്രട്ടറി അയ്മരി ബീറാൽ എന്നിവർ വിമാനത്താവളത്തിൽ സ്പീക്കറെ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.