കുവൈത്ത് സിറ്റി: മലയാളി മധ്യവയസ്കൻ കുവൈത്തിൽ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് ചേളന്നൂർ സ്വദേശി കണ്ണങ്കര മാരിയിൽ സുരേഷ്കുമാർ (49)ആണ് മരിച്ചത്. ബുധനാഴ്ച മഹ്ബൂ ലയിൽ വിദേശികൾ താമസിക്കുന്ന അഞ്ച്നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാവിലെ 11.30 ഒാടെയാണ് മരിച്ചത്. ഭാര്യയും കുവൈത്തിലുണ്ട്. നേരേത്ത ജോലി ചെയ്യുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുരേഷ്കുമാർ കഴിഞ്ഞദിവസമാണ് ബാബ്തൈൻ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് മഹബൂലയിലെ താമസസ്ഥലത്തേക്ക് മാറിയത്.
പുറത്തായിരുന്ന ഭാര്യ തീ കണ്ട് ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും നേരേത്തയുണ്ടായിരുന്ന പൊള്ളൽ കാരണം പെെട്ടന്ന് പുറത്തിറങ്ങാൻ കഴിയാതെ തീയിൽ അകപ്പെടുകയായിരുന്നു. മഹ്ബൂലയിലെ തീപിടിത്തത്തിൽ മൊത്തം 29 പേർക്കാണ് പൊള്ളലേറ്റത്. ഇതിൽ ഒമ്പതുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ മുബാറക് ആശുപത്രി, അദാൻ ആശുപത്രി, ഫർവാനിയ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകനായ സലീം കൊമ്മേരി, റംനാസ്, രഘുപാൽ, മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. ഭാര്യ: സന്ധ്യ. മക്കൾ: ദൃശ്യ, അഭിനവ്. പിതാവ് പരേതനായ മുത്താർകുട്ടി. മാതാവ്: സുമതി. സഹോദരങ്ങൾ: സന്തോഷ്കുമാർ, ഷാജി, സുനി, സുമേഷ്, സുജിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.