??????? ??????? ?????????? ?????? ???????????? ????????????? ??.??.?????????? ????? ???????????? ?????????? ????????????????

കൊ​ച്ചി മെ​ട്രോ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റ്​ കു​വൈ​ത്ത്​ ചാ​പ്റ്റ​ര്‍ ആ​രം​ഭി​ക്കും

കു​വൈ​ത്ത്​ സി​റ്റി: കൊ​ച്ചി മെ​ട്രോ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റ്​ മി​ഡി​ൽ ഈ​സ്​​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ് ങ​ള്‍ കു​വൈ​ത്തി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റും തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ താ​ര​വു​മാ​യ ര​വീ​ന്ദ്ര​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ​ഹ്റൈ​നി​ൽ ന​ട​ത്തി​യ കൊ​ച്ചി മെ​ട്രോ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ പ​ങ്കെ​ടു​ത്ത ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​ർ​ക്കു​വേ​ണ്ടി നി​ക്കോ​ണു​മാ​യി സ​ഹ​ക​രി​ച്ച് ദ്വി​ദി​ന​ശി​ല്‍പ​ശാ​ല ന​ട​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം‍.
ന​ട​ൻ മോ​ഹ​ന്‍ലാ​ല്‍ ചെ​യ​ർ​മാ​നും ര​വീ​ന്ദ്ര​ന്‍ ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി 2014ലാ​ണ് കൊ​ച്ചി മെ​ട്രോ ഷോ​ര്‍ട്ട് ഫി​ലിം ഫെ​സ്​​റ്റ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ബ​ഹ്റൈ​ൻ, സൗ​ദി, ഒ​മാ​ന്‍, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചാ​പ്റ്റ​റു​ക​ൾ ഇ​പ്പോ​ൾ സ​ജീ​വ​മാ​ണ്.

ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ര​വാ​സ​ലോ​ക​ത്തെ പു​തി​യ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​ര്‍ക്ക് സൃ​ഷ്​​ടി​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും സ​ഹാ​യ​വും ന​ല്‍കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​ഥ​മ ല​ക്ഷ്യം. പ്ര​വാ​സ​ലോ​ക​ത്തെ പു​തു​മു​ഖ സം​വി​ധാ​യ​ക​ർ​ക്കും എ​ഴു​ത്തു​കാ​ർ​ക്കും നി​ർ​മാ​താ​ക്ക​ൾ​ക്കും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും അ​ഭി​നേ​താ​ക്ക​ൾ​ക്കും ച​ല​ച്ചി​ത്ര​ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​തി​ന് കൊ​ച്ചി മെ​ട്രോ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കും. ന​ല്ല ച​ല​ച്ചി​ത്ര സം​സ്കാ​രം വ​ള​ര്‍ത്തു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​യ ആ​സ്വാ​ദ​ന ക​ള​രി​ക​ള്‍, സെ​മി​നാ​റു​ക​ൾ, സാ​ങ്കേ​തി​ക ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യും കൊ​ച്ചി മെ​ട്രോ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.