കുവൈത്ത് സിറ്റി: ഗ്രീക്ക് എംബസിയും ബ്രിട്ടീഷ് കൗൺസിൽ ഓഫ് സ്പോർട്ടും ചേർന്ന് ബ്രിട്ടീഷ് സ്കൂൾ സാൽവേയിൽ സംഘടിപ്പിച്ച ആറാമത് ഇൻഡിപെൻഡൻസ് കപ്പ് അന്തർദേശീയ വോളിബാൾ ടൂർണമെൻറിൽ ടീം ഇന്ത്യ ചാമ്പ്യന്മാരായി. ഇന്ത്യ, സിംബാബ്വെ, ഇംഗ്ലണ്ട്, റുമേനിയ, ഫിലിപ്പീൻസ്, ബി.എസ്.കെ, കുവൈത്ത്, ഫലസ്തീൻ എന്നീ ടീമുകൾ പങ്കെടുത്തു. ടീം ഇന്ത്യ സെമിഫൈനലിൽ റുമേനിയയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. കലാശപ്പോരാട്ടത്തിൽ ഇന്ത്യ കുവൈത്തിനെ 2-1ന് പരാജയപ്പെടുത്തി. തൃശൂർ സ്വദേശി എവിൻ എഡ്വാർഡ് ആണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കായി മത്സരശേഷം അനുശോചന ചടങ്ങ് സംഘടിപ്പിച്ചു. കപ്പ് ജവാന്മാർക്ക് സമർപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.