കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ ജേതാവ് മജിസിയ ബാനുവിന് ഇസ്ലാമിക വിമൻസ് അസോസിയേഷൻ (ഐവ) ആദരം നൽകി.സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ ഐവ പ്രസിഡൻറ് മഹ്ബൂബ അനീസ് അധ്യക്ഷത വഹിച്ചു. നിഷ അഷ്റഫ്, ഹഫ്സ ഇസ്മായിൽ, നജുമ ഷെരീഫ്, വഹീദ ഫൈസൽ, ഷമീന കാദർ, സമീറ ഖലീൽ, റൈഹാനെ നൗഷാദ് എന്നിവർ സംസാരിച്ചു.
ഐവ പ്രസിഡൻറ് മഹ്ബൂബ അനീസ് മജിസിയ ബാനുവിന് ഉപഹാരം നൽകി. സെക്രട്ടറി മുബീന ഫിറോസ് സ്വാഗതം പറഞ്ഞു. മജിസിയ ബാനു മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.