കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ് രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവും മട്ടന്നൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന ഷുഹൈബ് എടയന്നൂരിെൻറ ഒന്നാം ചരമവാർഷികം ആചരിച്ചു. ഒ.െഎ.സി.സി നാഷനൽ പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി കുവൈത്ത് വൈസ് പ്രസിഡൻറ് ചാക്കോ ജോർജ്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് വിങ് പ്രസിഡൻറ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഹമീദ് കേളോത്ത് യൂത്ത് വിങ് നേതാക്കളായ ഇസ്ഹാക്, ചന്ദ്രമോഹൻ, ഷബീർ, ഷോബിൻ, അഖിലേഷ്, ഇസ്മായിൽ പാലക്കാട്, ജിജോ, അനസ്, ആൽബിൻ, അബി, ജില്ലാ കമ്മറ്റി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ഇല്യാസ് പൊതുവാച്ചേരി സ്വാഗതവും ഹസീബ് കീപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.