ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​കവി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും –മ​ന്ത്രി ബാ​സി​ൽ സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള കൂ​ടു​ത​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ശൈ​ഖ് ബാ​സി​ൽ അ​സ്സ​ബാ​ഹ്. ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന 2019ലെ ​അ​റ​ബ് ആ​രോ​ഗ്യ പ്ര​ദ​ർ​ശ​ന​ത്തി​​​​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ശേ​ഷം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി ബാ​സി​ൽ അ​സ്സ​ബാ​ഹി​ന് പു​റ​മെ ദു​ബൈ ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഹം​ദാ​ൻ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ഖ്തൂ​മും യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ലെ മ​ന്ത്രി​മാ​രും പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും സേ​വ​ന മേ​ഖ​ല​യി​ൽ ഈ ​പ​രി​ഷ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. രോ​ഗി​ക​ളു​ടെ റെ​ക്കോ​ഡു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് ഫ​യ​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യെ​ന്ന​താ​ണ് ആ​ദ്യ​പ​ടി​യാ​യി ന​ട​ക്കു​ക. അ​തോ​ടൊ​പ്പം ഫ​യ​ലു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടെ രോ​ഗി​യെ കു​റി​ച്ച പ്രാ​ഥ​മി​ക വി​വ​രം ന​ൽ​കു​ന്ന​തോ​ടെ ഏ​ത് ആ​ശു​പ​ത്രി​ക​ളി​ലും ഒ​രാ​ളു​ടെ ഫ​യ​ൽ തു​റ​ക്കാ​നാ​വും. സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ രോ​ഗി​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും സൗ​ക​ര്യ​പ്പെ​ടും​വി​ധം ചി​കി​ത്സ​കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലും കൂ​ടു​ത​ൽ സു​താ​ര്യ​വു​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ശൈ​ഖ് ബാ​സി​ൽ അ​ൽ സ​ബാ​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.