കുവൈത്ത് സിറ്റി: രാജ്യത്ത് 2018-2019 സീസണിലെ ശൈത്യകാല തമ്പുകൾ പണിയുന്നതിന് തിങ്കളാഴ്ച മുതൽ അനുമതി നൽകും. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. www.baladia.gov.kw എന്ന വെബ്സൈറ്റ് വഴി രാവിലെ എട്ടുമണി മുതൽക്കാണ് അപേക്ഷ സ്വീകരിക്കുക. അതിനിടെ, സൈന്യം വിലക്കേർപ്പെടുത്തിയ പ്രദേശത്തിെൻറ രണ്ടു കി.മീറ്റർ മാറിയല്ലാതെ തമ്പുകൾ പണിയില്ലെന്ന ഉറപ്പുവാങ്ങിയതിന് ശേഷമേ അനുമതി നൽകൂവെന്ന് ബന്ധപ്പെട്ട സമിതി വ്യക്തമാക്കി.
കുഴിബോംബുകൾ പോലുള്ള അപൂർവവസ്തുക്കളോട് സമീപിക്കില്ലെന്നും എഴുതിനൽകണം. ഇവ കാണപ്പെട്ടാൽ തമ്പുടമകൾ സുരക്ഷാവിഭാഗത്തിന് വിവരം നൽകണം. ഉപയോഗശൂന്യമായ വസ്തുക്കൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നിക്ഷേപിക്കില്ലെന്ന ഉറപ്പും ഇതോടൊപ്പം രേഖാമൂലം വാങ്ങിക്കും. മഴക്കെടുതികൾ കാരണം മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി രണ്ടുമാസം കഴിഞ്ഞാണ് ഇക്കുറി ശൈത്യകാല തമ്പുകൾക്ക് അനുമതി നൽകുന്നത്. മുൻ തീരുമാനപ്രകാരം മാർച്ച് 15 ഓടെ തമ്പ് സീസൺ അവസാനിക്കേണ്ടതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.