കുവൈത്ത് സിറ്റി: ആത്മബന്ധമുള്ള കുടുംബം സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കണമെന്ന് പ ്രശസ്ത പ്രഭാഷകനും ഫാറൂഖ് ട്രെയ്നിങ് കോളജ് അസിസ്റ്റൻറ് പ്രഫസറുമായ ഡോ. ജൗഹർ മുനവ്വർ. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ‘വീണുടയാത്ത കുടുംബം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഫൈസൽ കടമേരി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകി. പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് വാളൂർ, ഭാരവാഹികളായ എൻ.കെ. ഖാലിദ് ഹാജി, സിറാജ് എരഞ്ഞിക്കൽ, ടി.ടി. ഷംസു, ടി. മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു. റഊഫ് മഷ്ഹൂർ തങ്ങൾ സംസാരിച്ചു. സിയാദ് അബ്ദുല്ല ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി സ്വാഗതവും ട്രഷറർ അസീസ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.