അബ്ബാസിയ: അബ്ബാസിയയിൽ മലിനജലം റോഡിലൊഴുകുന്ന അവസ്ഥക്ക് മാറ്റമില്ല. ഒാടകൾ മാ ലിന്യം നിറഞ്ഞ് ഒഴുക്കുനിലച്ചിരിക്കുന്നു ചിലയിടത്ത്. അബ്ബാസിയയുടെയും ഹസാവിയുടെ യുമെല്ലാം ഉൾഭാഗങ്ങൾ മനുഷ്യർക്ക് വാസയോഗ്യമല്ലാത്തവിധം ദുർഗന്ധപൂരിതവും വൃത്തി ഹീനവുമായിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശികൾ തിങ്ങിത്താമസിക്കുന്ന മേഖലയാണ് അബ്ബാസിയ, ഹസാവി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. ഏഷ്യക്കാരും ഇന്ത്യക്കാരും ഏറെയുള്ള ഇവിടങ്ങളിൽ നല്ലൊരു ശതമാനം മലയാളികളാണ്. ഉൾഭാഗങ്ങളിൽ സ്ഥിതി ദയനീയമാണ്. പലയിടത്തും മാലിന്യം നിക്ഷേപിക്കപ്പെടുന്നതും റോഡിൽതന്നെ. മാലിന്യക്കുപ്പകളുണ്ടെങ്കിലും അത് നിറഞ്ഞുകവിയുന്നത് റോഡിലേക്കാണ്. കൂടാതെ ഫർണീച്ചർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂടിയെത്തുന്നതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് മിക്കയിടത്തും.
ചില റോഡുകളിൽ ഒരിക്കലും അനങ്ങാത്ത വലിയ ട്രക്കുകൾ പാർക്ക് ചെയ്യുന്നതും യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു. സമീപത്തെ താമസക്കാർക്ക് തന്നെ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ നട്ടം തിരിയുന്ന അബ്ബാസിയയിലെ ഉൾറോഡുകളിലാണ് കാൽനടക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ മാർഗതടസ്സം സൃഷ്ടിക്കുന്ന ട്രക്കുകളുടെ കിടപ്പ്. അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖിലെ മാലിന്യപ്രശ്നം കുവൈത്തികൾക്കിടയിലും ചർച്ചയാണ്. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ ഇത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. താഴ്ന്ന വരുമാനക്കാരായ വിദേശികൾ തിങ്ങിത്താമസിക്കുന്നതാണ് നിരത്തുകൾ വൃത്തിഹീനമാവാൻ കാരണം. ഇവരെ ഇവിടെനിന്ന് ഒഴിപ്പിക്കണമെന്ന് സർക്കാർ തലത്തിൽ ചർച്ചയായതാണ്. പറ്റിയ സ്ഥലം ലഭ്യമല്ലാത്തതുകൊണ്ടാണ് ഇൗ നീക്കം നിശ്ചലമായത്. ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന ലേബർ സിറ്റികൾ പൂർത്തിയായാൽ തന്ത്രപ്രധാനമായ ജലീബ് അൽ ശുയൂഖിൽനിന്ന് വിദേശികളെ ഒഴിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.