കുവൈത്ത് സിറ്റി: വീടുകളിൽ കവർച്ച നടക്കുന്നതിനെതിരെ വീട്ടുടമകൾ ജാഗ്രത പുലർത്ത ണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടു തൽ ദിവസങ്ങൾ വീട്ടിൽനിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും വിലപിടിപ്പുള്ള സാധനങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടുതൽ സമയം മാറിനിൽക്കേണ്ടിവരുേമ്പാൾ വെള്ള ടാപ്പുകൾ പൂട്ടിയിടുകയും ഇളംവെളിച്ചം സൂക്ഷിക്കുകയും വേണം.
താമസകേന്ദ്രങ്ങളിൽ കൂടുതൽ പട്രോളിങ് വാഹനങ്ങൾ ഏർപ്പെടുത്താനും സുരക്ഷപരിശോധനക്കുള്ള ചെക് പോയൻറുകൾ വർധിപ്പിക്കാനും മന്ത്രാലയത്തിന് പദ്ധതിയുള്ളതായി അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. വീടുകൾക്കും താമസ കേന്ദ്രങ്ങൾക്കും സമീപം സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.