മിശ്രിഫ്: കെഫാക് സോക്കര്‍ ലീഗിൽ സി.എഫ്.സി സാല്‍മിയ, മലപ്പുറം ബ്രദേഴ്സ്, ഫഹാഹീല്‍ ബ് രദേഴ്സ് ടീമുകള്‍ വിജയം കണ്ടപ്പോള്‍ യങ് ഷൂട്ടേഴ്സ് അബ്ബാസിയയും ചാമ്പ്യന്‍സ് എഫ്. സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സി.എഫ്.സി സാല്‍മിയ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് വേണ്ടി ജോമോന് ഇരട്ടഗോള്‍ നേടിയപ്പോള്‍ ട്രിവാന്ഡ്രത്തിെൻറ ഷാജിന് ആശ്വാസഗോള്‍ നേടി. രണ്ടാംമത്സരത്തില്‍ ഹാരിസിെൻറ ഏകഗോളിന് മലപ്പുറം ബ്രദേഴ്സ് സില്‍വര്‍ സ്റ്റാറിനെ കീഴടക്കി. ഫഹാഹീല്‍ ബ്രദേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബ്രദേഴ്സ് കേരളയെ തോല്‍പ്പിച്ചു.
ജിബു, നഷം, ഷംസു എന്നിവരാണ് സ്കോറർമാർ. മാസ്റ്റേഴ്സ് ലീഗില്‍ ഫഹാഹീല്‍ ബ്രദേഴ്സും സി.എഫ്.സി സാല്‍മിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം മത്സരത്തില്‍ സോക്കര്‍ കേരള മാക് കുവൈത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തി. മജീദ് വിജയഗോൾ നേടി. സിയസ്കോ കുവൈത്ത് എതിരില്ലാത്ത നാല് ഗോളിന് ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സിനെ കീഴടക്കി. കമാല്‍ മൂന്ന് ഗോളും നദീം ഒരു ഗോളും നേടി. സ്പാര്‍ക്സ് എഫ്.സിയും യങ് ഷൂട്ടേഴ്സ് അബ്ബാസിയയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.സോക്കര്‍ ലീഗിൽ ഷാജിൻ (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്), റാഹി (മലപ്പുറം ബ്രദേഴ്സ്), മഹ്ഷൂക്ക് (യങ് ഷൂേട്ടഴ്സ്), സഫാഫ് (ഫഹാഹീല്‍ ബ്രദേഴ്സ്) മാസ്റ്റേഴ്സ് ലീഗില്‍ പ്രകാശ് (ഫഹാഹീല്‍ ബ്രദേഴ്സ്), മജീദ് (സോക്കര്‍ കേരള), കമാല്‍ (സിയെസ്കൊ), സജന് (സ്പാര്‍ക്സ് എഫ്.സി) എന്നിവർ മാൻ ഒാഫ് ദ മാച്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.