കുവൈത്ത് സിറ്റി: ഉഴവൂര്‍ സെൻറ് സ്റ്റീഫന്‍സ് കോളജ് പൂര്‍വവിദ്യാർഥി സംഘടനയായ അല ്മാസ് കുവൈത്ത് ആറാം വാര്‍ഷികവും ജനറല്‍ബോഡിയും ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തി ൽ നടന്നു. ചെയര്മാന് ടിജി തോമസ് ഇലവിങ്കലിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര, ടി.വി താരവും കോളജിലെ പൂര്‍വവിദ്യാർഥിനിയുമായ ഗായത്രി വർഷ ഉദ്ഘാടനം നിര്‍വഹിച്ചു. ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രഫസര്‍ മത്തായി സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ജോസ് മൂക്കൻചാത്തിയേൽ റിപ്പോര്‍ട്ടും ട്രഷറർ ജോജി തോമസ് കണക്കും അവതരിപ്പിച്ചു. വിനോദ് ജേക്കബ് മാഗസിൻ പരിചയപ്പെടുത്തി.
ചെസ്സില്‍ രാമപുരം സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോബി ജോസ് ജെസ്സി ജയേഷ് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ഭാരവാഹികൾ: അനിൽ ജോയി (ചെയര്മാന്), സിബി കുര്യന് (ജന.സെക്ര), ഷിനോയ് കുര്യൻ (ട്രഷ). വൈസ് ചെയർമാൻ അജിത്ത്കുമാർ സ്വാഗതവും സിബി കുര്യൻ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അംഗങ്ങളുടെ കലാപരിപാടികളോടൊപ്പം നാട്ടിൽനിന്നെത്തിയ കോമഡി കലാകാരന്മാരായ മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം എന്നിവരുടെ നേതൃത്വത്തിൽ മെഗാഷോയും നടന്നു. കുട്ടികളുടെ സംഗീത, നൃത്ത പരിപാടികൾക്കുശേഷം ശ്രുതിലയ ഇവൻറ്സിെൻറ ഗാനമേളയോടെ പരിപാടിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.