കുവൈത്ത് സിറ്റി: ആസ്ബസ്റ്റോസ് ഘടകങ്ങൾ അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾക്ക ് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തി. അർബുദത്തിന് കാരണമാവുമെന്നതിനാലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇവക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഗൾഫ്രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളുടെ പൊതുതീരുമാനത്തിെൻറ ഭാഗമായാണിത്. ടാൽകം പൗഡർ ഉൽപന്നങ്ങളിൽ അപകടകരമായ ഘടകങ്ങൾ ഉണ്ടെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിെൻറ അടിസ്ഥാനത്തിൽ ഇത്തരം ഉൽപന്നങ്ങളുടെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധന നടത്തി.
അനുവദനീയമല്ലാത്ത ഘടകങ്ങൾ ഇവയിൽ കണ്ടെത്താനായില്ല. ഇത്തരം വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും പരിശോധിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരന്തര ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ബദർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളല്ല, ഒൗദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങളെയാണ് പൊതുജനങ്ങൾ ആശ്രയിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.