കുവൈത്ത് സിറ്റി: സിവിൽ ഇൻഫർേമഷൻ ഫോർ പബ്ലിക് അതോറിറ്റിയുടെ (പാസി) പുതിയ ഓഫിസ് ഫഹാഹീൽ കോഓപറേറ്റിവ് സൊസൈറ ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ജംഇയ്യയിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒാഫിസ് സ്വദേശികളും വിദേശികളുമുൾപ്പെടെ അഹ്മദി ഗവർണറേറ്റിലെ 10 ലക്ഷത്തിലധികം വരുന്ന ആളുകൾക്ക് പ്രയോജനപ്പെടും. ഫീസ് ഒാൺലൈനായി അടച്ചശേഷം ഇവിടെനിന്ന് സിവിൽ െഎഡി സ്വന്തമാക്കാം. ഇവിടെയും ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. ഓഫിസ് പാസി ഡയറക്ടർ മുസായിദ് അൽ അസ്ഈസിയാണ് ഉദ്ഘാടനം ചെയ്തത്.
ഫഹാഹീലിൽ ശാഖ പ്രവർത്തനം ആരംഭിച്ചതോടെ മിഷ്രിഫ് കേന്ദ്രത്തിലെ പാസി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറയുമെന്ന് അസ്ഈസി പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുമ്പ് ജഹ്റയിൽ അതോറിറ്റിയുടെ ബ്രാഞ്ച് പ്രവർത്തനം തുടങ്ങിയിരുന്നു. വിജയകരമായ ആ സംരംഭത്തിന് ശേഷമുള്ള രണ്ടാമത്തെ കാൽവെപ്പാണിത്. സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് നിരവധി മെഷീനുകൾ കേന്ദ്രത്തിലുണ്ട്. 5000 കാർഡുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഓരോ മെഷീനുകളും. സ്വദേശികൾക്കും വിദേശികൾക്കും വെവ്വേറെ മെഷീനുകളും സ്മാർട്ട് സിവിൽ ഐഡിക്കുവേണ്ടി പ്രത്യേക മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.