ഫർവാനിയ: കെ.കെ.എം.എ ദാറുൽ ഖുർആൻ യൂനിറ്റ് കെൽട്രോ റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ഫാർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഇസ്ഹാക്ക് കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. റമദാനിൽ വാട്സ്ആപ് വഴി നടന്ന മത്സരത്തിൽ 51,711 പേർ പങ്കെടുത്തു. ദിവസവും ശരിയുത്തരം അയച്ചവരിൽനിന്ന് 30 വിജയികൾക്കും തുടർച്ചയായി 10 ശരിയുത്തരം അയച്ച മൂന്നുപേർക്കും സമ്മാനം നൽകി. ചടങ്ങിൽ കുട്ടികൾക്കായി മുഹമ്മദ് അരിപ്ര മോട്ടിവേഷൻ ക്ലാസ് നടത്തി.
വീട്ടുസുരക്ഷയെക്കുറിച്ച് ആഷിക്ക് ബദറുദീൻ ക്ലാസ് നയിച്ചു. കലാം മൗലവി പ്രാർഥന നടത്തി. സെജിബീർ അലി സ്വാഗതവും ടി.കെ.പി. സാജിദ് നന്ദിയും പറഞ്ഞു. കെൽട്രോ മാനേജിങ് ഡയറക്ടർ ഇസ്മായിലിന് കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മൊമേൻറാ നൽകി. ചെയർമാൻ എൻ.എ. മുനീർ, അലി മാത്ര, ഇബ്രാഹിം കുന്നിൽ, അബ്ദുൽ സലാം, കെ.സി. റഫീഖ്, മുനീർ കുനിയ, ബഷീർ മങ്കടവ്, മുസ്തഫ മാസ്റ്റർ, റവാബി മജീദ്, ലത്തീഫ്, സുൽഫിഖർ, റഷീദ്, യൂസഫ്, ശരീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.