കോഴിക്കോട് -കുവൈത്ത്, കുവൈത്ത് -കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാലര മണിക്കൂർ വൈകി
കുവൈത്ത് സിറ്റി: കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ് പ്രസ് വിമാനം ഞായറാഴ്ച നാലര മണിക്കൂർ വൈകി. കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 1.46നാണ് പുറപ്പെട്ടത്.
കുവൈത്തിൽ പ്രാദേശിക സമയം ഉച്ചക്ക് 11.55നാണ് ഇത് എത്തേണ്ടിയിരുന്നത്. എന്നാൽ, എത്തിയത് 4.41ന്. തിരിച്ച് കുവൈത്തിൽനിന്ന് 12.55ന് പുറപ്പെടേണ്ടിയിരുന്നത് വൈകീട്ട് അഞ്ചരയായി. വിമാനം വൈകുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് സന്ദേശം അയച്ചിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാത്തവരും ദൂരെനിന്ന് നേരത്തെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവരും ദുരിതത്തിലായി. കുവൈത്തിൽനിന്ന് വരുന്ന വിമാനം രാത്രി എട്ടോടെ എത്തേണ്ടത് ഒരുമണിയും കഴിഞ്ഞത് പ്രവാസി യാത്രക്കാരെയും അവരെ കൊണ്ടുപോകാനെത്തിയ ബന്ധുക്കളെയും ദുരിതത്തിലാക്കി.
ഈ വിമാനത്തിൽ പോകാനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ് പ്രസ് ഭക്ഷണപ്പൊതി വിതരണം ചെയ്തു. ബാഗേജിൽ ചെറിയ ഭാരക്കൂടുതൽ അടക്കം വിഷയങ്ങളിൽ കടുംപിടിത്തം ഒഴിവാക്കി ഉദാരത കാണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.