ഇന്‍ഷുറന്‍സ് കേന്ദ്രങ്ങളിലെ തിരക്ക്:  അടിയന്തര പരിഹാരം വേണമെന്ന് എം.പി

കുവൈത്ത് സിറ്റി: ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്രങ്ങളിലെ വന്‍ തിരക്ക് ഒഴിവാക്കാന്‍ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ഫൈസല്‍ അല്‍ കന്‍ദരി എം.പി ആവശ്യപ്പെട്ടു. 
ഇഖാമ പുതുക്കുന്നതിനുമുമ്പ് വിദേശികളില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കുന്നതും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുന്നതുമുള്‍പ്പെടെയുള്ള ജോലികള്‍ സ്വകാര്യ കമ്പനിയാണ് കരാറടിസ്ഥാനത്തില്‍ നിര്‍വഹിച്ചുവന്നിരുന്നത്. ഈ കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കി കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കരാര്‍ കാലാവധി ജൂലൈ വരെ നീട്ടിനല്‍കിയെങ്കിലും കരാര്‍ പുതുക്കിനല്‍കില്ളെന്ന തീരുമാനം മാറ്റിയിട്ടില്ല. 
ഇതുകാരണം നിലവിലുള്ള കമ്പനിയുടെ സെന്‍ററുകളില്‍ കാര്യങ്ങള്‍ വേഗത്തില്‍ നടക്കുന്നില്ല. ഇത് തിരക്ക് വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടക്കാതെ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇന്‍ഷുറന്‍സ് വൈകുന്നതോടെ ഇഖാമ പുതുക്കുന്നതിന് പിഴയടക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബിയോട് ഫൈസല്‍ അല്‍ കന്‍ദരി എം.പി ആവശ്യപ്പെട്ടു. 
എല്ലാവരും കൂട്ടത്തോടെയത്തെിയതും പ്രവര്‍ത്തനത്തെ താളംതെറ്റിക്കുകയും മന്ദഗതിയിലാക്കുകയും ചെയ്തു. 
 

News Summary - kuwait insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.