കുവൈത്ത് സിറ്റി: സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി രാജ്യത്താകമാനം ചെടികള്‍ നട്ടുപിടിപ്പിക്കുന്നു. പരിസ്ഥിതി അതോറിറ്റിയും അപൈ്ളഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്‍ററും സംയുക്തമായാണ് ഇതിന് പദ്ധതി തയാറാക്കുന്നത്.
വഴിയോരങ്ങളിലും പാര്‍ക്കുകളിലും മനോഹരമായ പൂക്കളുള്ള ചെടികള്‍ നട്ടുപിടിപ്പിച്ച് ആകര്‍ഷകമാക്കാന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ആദ്യഘട്ടമായി കുവൈത്തിന്‍െറ തെക്കന്‍ മേഖലയിലെ നുവൈസീബില്‍ പതിനായിരത്തോളം ചെടികള്‍ വിതരണം ചെയ്തു. വ്യക്തികളെയും സന്നദ്ധസംഘടനകളെയും പദ്ധതിയുമായി സഹകരിപ്പിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല അഹ്മദ് അല്‍ ഹമൂദ് അസ്സബാഹ് പറഞ്ഞു. രാജ്യത്തുടനീളം പദ്ധതി വ്യാപിപ്പിക്കും. ജനങ്ങളില്‍ ഇതുസംബന്ധിച്ച് അവബോധമുണ്ടാക്കുന്നതിന് പ്രചാരണ കാമ്പയിന്‍ സംഘടിപ്പിക്കും. ഒന്നാംഘട്ട കാമ്പയിന്‍ നാലു മാസമാണ്. രണ്ടാംഘട്ടത്തില്‍ രണ്ടര ലക്ഷം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്യു
ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.