Posted On
date_range Updated On
date_range അൾജീരിയയിലെ ബസ് അപകടം; കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: അൾജീരിയയിൽ ബസ് പാലത്തിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അൾജീരിയയെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ച കുവൈത്ത് വിദേശകാര്യമന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.
അൾജീരിയയിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ 18 പേർ മരിക്കുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.