കുവൈത്ത് സിറ്റി: കുവൈത്തും ഇറാനും തമ്മിൽ കുറ്റവാളികളെ പരസ്പരം കൈമാറി. 12 ദശലക്ഷം ദീനാർ അനധികൃതമായി സമ്പാദിച്ചതിന് കുവൈത്തിൽ നിയമനടപടി നേരിടുന്ന കുവൈത്തി വനിത എൻജിനീയറെ ഇൗ ആഴ്ച ഇറാനിൽനിന്ന് ഏറ്റുവാങ്ങി. കുവൈത്ത് വൈദ്യുതി മന്ത്രാലയത്തിലെ എൻജിനീയറായിരുന്ന ഇവർ 2016ലാണ് ഇറാനിലേക്ക് കടന്നുകളഞ്ഞത്. ഇവരെ പിടികൂടാൻ കുവൈത്ത് ഇൻറർപോളിെൻറ സഹായം തേടിയിരുന്നു.
വിവിധ തട്ടിപ്പുകേസുകളിൽ ഇറാനിൽ നിയമനടപടി നേരിടുന്നയാളെ കുവൈത്തും കൈമാറിയതായി കുവൈത്തിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഇറാനി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് കരാർ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.