Posted On
date_range Updated On
date_range കുവൈത്ത് എയർവേസ് ലണ്ടൻ സർവിസ് മേയ് അഞ്ചുമുതൽ
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ലണ്ടൻ വിമാന സർവിസ് മേയ് അഞ്ചിന് പുനരാരംഭിക്കും. വിമാനക്കമ്പനി ട്വിറ്ററിലൂടെ അറിയിച്ചതാണിത്.
ദിവസവും രണ്ട് സർവിസുകൾ ആണ് ഉണ്ടാകുക. സർവിസ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന കുവൈത്ത് എയർവേസിെൻറ നിർദേശം കൊറോണ എമർജൻസി കമ്മിറ്റി അംഗീകരിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സർവിസ് നിർത്തിവെച്ചത്. വിദേശികളുടെ പ്രവേശന വിലക്ക് തുടരുന്നതിനാൽ കുവൈത്തികൾക്ക് മാത്രമാണ് ഇപ്പോൾ ലണ്ടനിൽനിന്ന് കുവൈത്തിലേക്കുള്ള സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.