‘കോട്ടയം ഫെസ്റ്റ് -2024’ ഫ്ലയർ പ്രകാശനം മെഡക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) ‘കോട്ടയം ഫെസ്റ്റ് -2024’ ഫ്ലയർ പ്രകാശനം മെഡക്സ് മെഡിക്കൽ കെയർ സി.ഇ.ഒ മുഹമ്മദ് അലി നിർവഹിച്ചു.
ജനറൽ സെക്രട്ടറി ടി.എസ്. സുമേഷ്, മറ്റു ഭാരവാഹികളായ നിജിൻ ബേബി, സിജോ കുര്യൻ, ബിനോയ് സെബാസ്റ്റ്യൻ, കെ.വി. വിജോ, ഭൂപേഷ്, ജിത്തു തോമസ്, റോബിൻ ലുയിസ്, അനൂപ് സോമൻ, സെനി നിജിൻ, സുബിൻ ജോർജ്, അനിൽ കുറവിലങ്ങാട്, പ്രദീപ് കുമാർ, റോബിൻ തോമസ്, ടിബാനിയ, നിധി സുനീഷ്, മെജോ റോബിൻ എന്നിവർ പങ്കെടുത്തു.
നവംബർ 29 ന് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് പരിപാടി. വൈകീട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ഫ്രാൻസിസ് ജോർജ് എം.പി, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. ചലചിത്ര താരം സ്വാസിക വിജയുടെ സെമി ക്ലാസിക്കൽ ഡാൻസ്, അഖിലാ ആനന്ദ്, അഭിജിത് കൊല്ലം, സാംസൺ സിൽവ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഷോയും എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.