കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം മെഡക്സ് മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം
കുവൈത്ത് സിറ്റി: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) ഓണാഘോഷം മംഗഫ് അൽനജാത്ത് സ്കൂളിൽ നടന്നു. മെഡക്സ് മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിജിൻ ബേബി അധ്യക്ഷതവഹിച്ചു.
ട്രഷറർ സുബിൻ ജോർജ്, രക്ഷാധികാരി അനൂപ് സോമൻ, വനിത ചെയർപേഴ്സൻ സോണൽ ബിനു, ബി.ഇ.സി സി.ഇ.ഒ മാത്യു വർഗീസ്, മെഡക്സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണോത്ത്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയൂബ് കച്ചേരി, അസീസ് കുമരനെല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ജിത്തു തോമസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.എസ്. സുമേഷ് നന്ദിയും പറഞ്ഞു.
ഇന്ദുലേഖ വാര്യരുടെ സംഗീത വിരുന്നും, ബിനു അടിമാലിയുടെ മിമിക്രിയും ഗാനങ്ങളും, കുവൈത്തിലെ ഗായകരായ റോജോ ജോർജ്, അനുരാജ് ശ്രീധരൻ, അംബിക രാജേഷ് എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. നൃത്തങ്ങൾ, കുട്ടികളുടെ ഡാൻസ്, തിരുവാതിര, ഗാനങ്ങൾ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി.
നിധി സുനീഷ്, സെനി നിജിൻ, പ്രസാദ് നായർ, ഡോ. റെജി തോമസ്, ഷൈജു എബ്രഹാം റോബിൻ ലൂയിസ്, ജോസഫ്, സൗമ്യ തോമസ്, ബീന, ഷിഫ, നിവാസ് ഹംസ, പ്രദീപ്, ഹരികൃഷ്ണൻ, അനിൽ കുറവിലങ്ങാട്, റോബിൻ തോമസ്, ജയിംസ് മോഹൻ, ബിനു യേശുദാസ്, സിബി, അനിൽ കുമാർ, ജിജുമോൻ, സുഭാഷ്, നിഷാദ്, ഷെജിൻ, ബിജുമോൻ, ടിനു തോമസ്, സവിത, ഷെലിൻ ബാബു, അനില, രശ്മി രവീന്ദ്രൻ, ദിവ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.