കെ.സി.റഫീഖ് ,എം.പി. സുൽഫിഖർ ,മുനീർ കുനിയ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സെൻട്രൽ കമ്മിറ്റി ജനറൽബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കെ.കെ. അഷ്റഫ് ഖിറാഅത്ത് നടത്തി. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേഷൻ സെക്രട്ടറി എം.പി. സുൽഫിക്കർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുനീർ കുനിയ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഒ.പി. ശറഫുദ്ദീൻ, കെ.സി. റഫീഖ്, എച്ച്.എ. അബ്ദുൽ ഗഫൂർ, ഓർഗനൈസിങ് സെക്രട്ടറി നവാസ് കാതിരി, നിസാം നാലകത്ത്, പി.എം. ജാഫർ, സലീം പി.പി.പി, നയീം കാതിരി, ഷറഫുദ്ദീൻ വള്ളി, ബാദുഷ, സലീം റാവുത്തർ, ഹബീബ് റഹ്മാൻ, ഷാജിർ, ഇസ്മായിൽ, സാബിർ, യൂസഫ് മുനിയം, സുബൈർ പാറ്റയിൽ, അബ്ദുൽ റഷീദ്, ഗഫൂർ, അബ്ദുൽ റൗഫ്, അസീസ്, റൗഫ് എന്നിവർ സംസാരിച്ചു. ബി.എം. ഇക്ബാൽ സ്വാഗതവും എം.പി. സുൽഫീഖർ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രായിൻ കുട്ടി ഹാജി നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ: കെ. സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), അക്ബർ സിദ്ദീഖ് (രക്ഷാധികാരി), ഇബ്രാഹിം കുന്നിൽ (ചെയർമാൻ), കെ. ബഷീർ (വൈ. ചെയർ), കെ.സി. റഫീഖ്.(പ്രസി), എം.പി. സുൽഫിഖർ (ജന. സെക്ര.), മുനീർ കുനിയ (ട്രഷ), ബി.എം. ഇക്ബാൽ, എച്ച്.എ. അബ്ദുൽ ഗഫൂർ, ഒ.പ. ശറഫുദ്ദീൻ, സംസം റഷീദ് (വർക്കിങ് പ്രസി.), നവാസ് കാതിരി (ഓർഗ. സെക്ര), സയ്യദ് റഫീഖ് (ഓഡിറ്റർ), ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, നിസാം നാലകത്ത്, അഷ്റഫ് മാങ്കാവ്, അസ്ലം ഹംസ, അബ്ദുൽ കലാം മൗലവി, പി.എം. ജാഫർ, എ.ടി. നൗഫൽ, ടി. ഫിറോസ്, പി.എം. ശരീഫ്, അബ്ദുൽ ജബ്ബാർ ഗുർപുർ, ഷംസീർ നാസർ, അഹ്മദ് കല്ലായി (വൈ. പ്രസി.), പി.എം. ഹാരിസ് (അഡ്മിൻ സെക്ര.), കെ.സി. കരീം(കമ്യൂണിക്കേഷൻ സെക്ര.), മുഹമ്മദ് അലി കടിഞ്ഞിമൂല, ലത്തീഫ് എടയൂർ (ഫിനാൻസ് സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.