കെ.ഐ.ജി സാൽമിയ ഏരിയ റമദാൻ പഠന സംഗമത്തിൽ നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: റമദാൻ മാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കെ.ഐ.ജി സാൽമിയ ഏരിയ ‘മർഹബൻ യാ റമദാൻ’ പഠന സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷത വഹിച്ചു.
നിയാസ് ഇസ്ലാഹി മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ ഷുക്കൂർ വണ്ടൂർ ഖുർആൻ ക്ലാസ് എടുത്തു. ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷയിൽ ഏരിയയയിൽ നിന്നും വിജയികളായ ആസിഫ് ഖാലിദ്, നിഷ ആസിഫ്, സഫ്വാൻ ആലുവ എന്നിവർക്കുള്ള സമ്മാനങ്ങൾ അനസ് മുഹമ്മദ്, മുനവ്വർ മുഹമ്മദ്, ഇസ്മായിൽ എന്നിവർ കൈമാറി. ഏരിയ ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് മുഹമ്മദ് നേതൃത്വം നൽകി. പ്രബോധനം ഓൺലൈൻ ക്വിസ് മത്സരത്തിൽ സാൽമിയ ഏരിയയിൽ നിന്നും തുടർച്ചയായി വിജയിയായ റിയാദ് ഹവല്ലിയെ സംഗമത്തിൽ ആദരിച്ചു. റഷീദ് മാസ്റ്റർ കൊടുങ്ങല്ലൂർ ഉദ്ബോധന പ്രസംഗവും പ്രാർഥനയും നടത്തി.
കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് ആശംസ പ്രസംഗം നടത്തി. മുനവ്വർ മുഹമ്മദ് (ഫ്രൈഡേ ഫോറം), അനസ് മുഹമ്മദ് (ഐ.ഐ.സി), ഇസ്മായിൽ (പീപ്പിൾ ഫൌണ്ടേഷൻ കേരള), ഷംനാദ് (അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ പി.ടി.എ പ്രസിഡന്റ് ), അബ്ദുൽ റഷീദ്, അബ്ദുൽ അസീസ് മാട്ടുവയൽ (എ.എം.ഐ സാൽമിയ) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അമീർ കാരണത്ത്, താജുദ്ദീൻ, ഇസ്മായിൽ മാള എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതവും കൺവീനർ ആസിഫ് ഖാലിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.