കെ.ഐ.ജി സാൽമിയ ഏരിയ ഇഫ്താറിൽ അഡ്വ.സിറാജ് സ്രാമ്പിക്കൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ പ്രവർത്തക സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടത്തിയ സംഗമത്തിൽ ഏരിയ വൈസ് പ്രസിഡന്റ് ആസിഫ് ഖാലിദ് അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കേന്ദ്ര സെക്രട്ടറി അഡ്വ:സിറാജ് സ്രാമ്പിക്കൽ ഉദ്ബോധനം നിർവഹിച്ചു. കുറ്റ്യാടി കുല്ലിയത്തുൽ ഖുർആൻ വൈസ് ചെയർമാനും ജമാഅത്തെ ഇസ്ലാമി നാദാപുരം മണ്ഡലം ഏരിയ പ്രസിഡന്റുമായ ഖാസ്സിം മാസ്റ്റർ സമാപനവും പ്രാർത്ഥനയും നടത്തി. ഇസ്മ മറിയം ഖിറാഅത്ത് നടത്തി.
കെ.ഐ.ജി സാൽമിയ ഏരിയ ഇഫ്താർ സംഗമ സദസ്
ഏരിയ സെക്രട്ടറി നിസാർ. കെ റഷീദ് സ്വാഗതവും കൺവീനർ മുഹമ്മദ് ഷിബിലി നന്ദിയും പറഞ്ഞു.നാസർ മടപ്പള്ളി, ആസിഫ് പാലക്കൽ, അൻസാർ മാള, താജുദ്ദീൻ, ജഹാൻ, നിയാസ് മുഹമ്മദ്, സഫ്വാൻ ആലുവ, ഷുക്കൂർ വണ്ടൂർ, ഫൈസൽ ബാബു, ദിൽഷാദ്, അസ്ലഹ്, മുഹമ്മദ് ഷാഫി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.